ബസ്​ സ്​റ്റാൻഡിൽ കാര്യങ്ങൾ കംഫർട്ടല്ല

ബസ് സ്റ്റാൻഡിൽ കാര്യങ്ങൾ കംഫർട്ടല്ല കൊണ്ടോട്ടി: കൊണ്ടോട്ടി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതമായിട്ട് ദിവസങ്ങൾ. അധികൃതരുടെ മുന്നിൽ പരാതി ഉന്നയിച്ചിട്ടും ഒരു നടപടിയുമില്ല. ദിവസങ്ങൾക്ക് മുമ്പ് നവീകരണ പ്രവൃത്തിക്ക് കംഫർട്ട് സ്റ്റേഷൻ താൽക്കാലികമായി അടച്ചതോടെ സ്റ്റാഡിലെത്തുന്ന യാത്രക്കാരടക്കമുള്ളവർ ദുരിതത്തിലാണ്. അരീക്കോട്, എടവണ്ണപ്പാറ, യൂനിവേഴ്സിറ്റി, കക്കാട് എന്നിവിടങ്ങളിലേക്ക് നിരവധി മിനിബസുകളാണ് സ്റ്റാൻഡിൽനിന്ന് സർവിസ് നടത്തുന്നത്. സ്റ്റേഷൻ പ്രവർത്തനരഹിതമായതോെട ബസ് ജീവനക്കാരും പ്രയാസത്തിലാണ്. വിഷയം സംബന്ധിച്ച് നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ അടക്കമുള്ളവെര അറിയിച്ചതാണെന്ന് കൊണ്ടോട്ടി ഏരിയ ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സ്റ്റേഷൻ അടച്ചിട്ട് ദിവസങ്ങളായിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ലെന്ന് ബസ് ഉടമകൾ പറയുന്നു. വിഷയം ഉടൻ പരിഹരിക്കണെമന്ന് സി.പി.എം കൊണ്ടോട്ടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കംഫർട്ട് സ്റ്റേഷൻ നവീകരണത്തിന് പത്ത് ലക്ഷം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്. -------------------------------------------- വിവാദങ്ങൾക്ക് വിട പുളിക്കലിൽ കോൺഗ്രസ് സ്വതന്ത്രൻ വൈസ് പ്രസിഡൻറ് കൊണ്ടോട്ടി: പാർട്ടിയിലെ വിവാദങ്ങൾക്കൊടുവിൽ പുളിക്കൽ പഞ്ചായത്തിൽ കോൺഗ്രസ് സ്വതന്ത്രൻ വൈസ് പ്രസിഡൻറ്. 18ാം വാർഡിൽനിന്ന് സ്വതന്ത്രനായി വിജയിച്ച പി.പി. ഉമ്മറാണ് പുതിയ വൈസ് പ്രസിഡൻറ്. നാലിനെതിരെ 17 വോട്ടുകൾക്കാണ് ഉമ്മർ വിജയിച്ചത്. മുൻ വൈസ് പ്രസിഡൻറ് സി. മുഹമ്മദ് മാസ്റ്റർ പാർട്ടിയിലെ ധാരണപ്രകാരം ദിവസങ്ങൾക്ക് മുമ്പ് രാജിവെച്ചിരുന്നു. യു.ഡി.എഫ് സംവിധാനത്തിൽ ഭരണം നടത്തുന്ന പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിനാണ്. പഞ്ചായത്തിൽ 21ൽ ആറ് വാർഡുകളിലാണ് കോൺഗ്രസ് അംഗങ്ങളുള്ളത്. ഇതിൽ അഞ്ച് പേർ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവരാണ്. 11 പേർ മുസ്ലിംലീഗും നാല് പേർ ഇടതുപക്ഷ അംഗങ്ങളുമാണ്. ചിഹ്നത്തിൽ വിജയിച്ചവരെ തഴഞ്ഞ് സ്വതന്ത്രനെ വൈസ് പ്രസിഡൻറാക്കരുതെന്നായിരുന്നു കോൺഗ്രസിലെ ഒരുവിഭാഗം നേരത്തേ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഭാരവാഹികൾ ജില്ല നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് ചൊവ്വാഴ്ച നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഉമ്മർ തെരഞ്ഞെടുക്കപ്പെട്ടത്. ഫോേട്ടാ: p.p. ummer pulikkal vice president
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.