ശുചിത്വ കാമ്പസ്: അജൈവ മാലിന്യം നീക്കി

തേഞ്ഞിപ്പലം: ശുചിത്വ കാമ്പസ് പദ്ധതിയുടെ ഭാഗമായി ക്വിൻറല്‍ കണക്കിന് മാലിന്യം കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് നീക്കം ചെയ്തു. ശുചിത്വ മിഷൻ, ഹരിത കേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. കാമ്പസിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് സംഭരണസ്ഥലത്ത് എത്തിച്ചു. കേരള സംസ്ഥാന സ്‌ക്രാപ്പ് മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഇവ ഏറ്റുവാങ്ങി. വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ പാഴ്‌വസ്തുക്കള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. പ്രൊ വി.സി ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, വിദ്യാർഥിക്ഷേമ വിഭാഗം ഡീന്‍ പി.വി. വല്‍സരാജന്‍, കൃഷ്ണന്‍ തിരുക്കന്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: കാലിക്കറ്റ് സര്‍വകലാശാലയില്‍ ശുചിത്വ കാമ്പസ് പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ വി.സി ഡോ.കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.