വൈദ്യുതി ഒളിച്ചുകളി; പൊതുജനം നട്ടം തിരിയുന്നു

പുലാമന്തോൾ: വൈദ്യുതി ഒളിച്ചുകളിക്ക് അറുതിയില്ലാതായതോടെ പൊതുജനം നട്ടംതിരിയുന്നു. കെ.എസ്.ഇ.ബി പുലാമന്തോൾ-കൊളത്തൂർ സെക്ഷൻ പരിധിയിലെ ജനങ്ങളാണ് മാസങ്ങളായുള്ള വൈദ്യുതി ഒളിച്ചുകളിയിൽ നട്ടംതിരിയുന്നത്. ഇവിടെ അറ്റകുറ്റപ്പണി തുടങ്ങിയിട്ട് മാസം മൂന്ന് കഴിഞ്ഞു. എങ്കിലും സുഗമമായി വൈദ്യുതി ജനങ്ങളിലേക്കെത്തിക്കാൻ അധികൃതർക്കായിട്ടില്ല. വ്യാപാര-വ്യവസായ-മെക്കാനിക്കൽ ഇലക്ട്രിക്കൽ സ്ഥാപനങ്ങൾ, റൈസ് മില്ലുകൾ, ടൈലർ ഷോപ്പുകൾ എന്നിവയാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. വേനൽ അവധിക്കാലം തീർന്ന് സ്കൂളുകൾ തുറക്കാനായതും നോമ്പുകാലവും കൂടിയായതോടെ ഇവരുടെ ദുരിതം ഇരട്ടിയാവുകയാണ്. സെക്ഷൻ ഓഫിസിൽ വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കാറില്ല. എടുത്താൽതന്നെ ജീവനക്കാരില്ലെന്ന മറുടിയാണുണ്ടാവുക. 22 ജീവനക്കാർ ജോലി ചെയ്യുന്ന പുലാമന്തോൾ സെക്ഷനിൽ നാലുപേരാണ് അവധി ദിവസങ്ങളിൽ ജോലിക്കെത്തുന്നത്. പുലാമന്തോൾ, ഏലംകുളം, കുലുക്കല്ലൂർ പഞ്ചായത്തുകളിലായി 72 കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്നതാണ് പുലാമന്തോൾ സെക്ഷൻ. കൊളത്തൂർ സെക്ഷൻ പരിധിയിൽ ദിവസങ്ങളായി വൈകീട്ടും വൈദ്യുതി ഒളിച്ചുകളി തുടർക്കഥയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.