പുനലൂർ: കെവിൻ വധക്കേസിൽ ക്വേട്ടഷൻ സംഘാംഗത്തെ പ്രത്യേക അേന്വഷണസംഘം പുനലൂരിൽ അറസ്റ്റ് ചെയ്തു. പുനലൂർ റെയിൽവേ സ്റ്റേഷനുസമീപം തെങ്ങുംതറയിൽ പുത്തൻവീട്ടിൽ മനുവാണ് (26) ചൊവ്വാഴ്ച വൈകീട്ട് പിടിയിലായത്. മനുവിെൻറ സുഹൃത്തുക്കളും പുനലൂർ സ്വദേശികളുമായ ഏഴുപേർ സംഘത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷെഫിൻ, ഒബാമ, ഷാനു, ഷിനു, ഇളമ്പൽ സ്വദേശി ടിറ്റു എന്നിവരെയാണ് െപാലീസ് അന്വേഷിക്കുന്നത്. കെവിെൻറ മരണത്തിൽ പങ്കില്ലെന്നാണ് ചോദ്യംചെയ്യലിൽ മനു ആവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കോട്ടയത്തുനിന്ന് കാറിൽ കൊണ്ടുവരുംവഴി കെവിൻ ചാടിപ്പോെയന്നാണ് ഇവർ പറയുന്നത്. ചാടിയ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.