മുതിർന്ന എ.ടി.എസ്​ ഉദ്യോഗസ്​ഥൻ ആത്മഹത്യ ചെയ്​തു

ലഖ്നോ: ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ (എ.ടി.എസ്) മുതിർന്ന അംഗമായിരുന്ന രാജേഷ് സാഹ്നി ഒാഫിസിൽ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. അസിസ്റ്റൻറ് സൂപ്രണ്ട് റാങ്കിലുള്ള സാഹ്നി പ്രൊവിൻഷ്യൽ പൊലീസ് സർവിസി​െൻറ 1992 ബാച്ച് ഉദ്യോഗസ്ഥനാണ്. ഇൗയിടെ ഉത്തരാഖണ്ഡിൽ നയതന്ത്രജ്ഞ​െൻറ വീട്ടിൽനിന്നും പാകിസ്താനി ചാരനെ പിടികൂടിയതടക്കമുള്ള ഒാപറേഷനുകളിൽ പങ്കാളിയായിരുന്നു. ദേശീയ അന്വേഷണ ഏജൻസിയിൽ പ്രവർത്തിക്കവേ 2014ലാണ് എ.ടി.എസിൽ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.