വ്യാപകമായി അറവുമാലിന്യം തള്ളി

പരപ്പനങ്ങാടി: ദിവസങ്ങള്‍ പഴക്കമുള്ള അറവുമാലിന്യം ജനവാസ കേന്ദ്രങ്ങളില്‍ വാഹനത്തില്‍ കൊണ്ടുവന്നു തള്ളിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി. നെടുവ അത്താണിയിലും കൊടപ്പാളി ഭാഗത്തുമാണ് രാത്രി നാല്‍പ്പതിലേറെ ചാക്കുകളിലാക്കി അറവുമാലിന്യം തള്ളിയത്. നാട്ടുകാര്‍ പൊലീസിലും നഗരസഭാധികൃതര്‍ക്കും പരാതി നല്‍കി. മഴയില്‍ കുതിര്‍ന്ന മാലിന്യം കടുത്ത ആരോഗ്യ പ്രശ്നവും സൃഷ്ടിക്കുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. aravu maalinyam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.