മഞ്ചേരി: സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന അംഗീകൃത ഏജൻസികളെയും സാങ്കേതിക പരിജ്ഞാനമുള്ളവരെയും ഉൾപ്പെടുത്തി ഡിജിറ്റൽ സർവേ നടപടിക്ക് ഒരുങ്ങുന്നു. സർവേ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണിത്. കേന്ദ്ര സർക്കാറിെൻറ എം പാനൽ ഏജൻസികളുടെ പട്ടികയിൽ നിന്ന് തെരഞ്ഞെടുത്ത ഏജൻസികൾ മുഖേന സർവേ നടത്താനാണ് തീരുമാനം. സർവേ നടത്തുന്നതിനും കൈവശം സംബന്ധിച്ച സെറ്റിൽമെൻറിനുമായുള്ള സമഗ്രമായ നിയമനിർമാണവും പദ്ധതി നിർദേശിക്കുന്നുണ്ട്. ഡിജിറ്റൽ സർവേയുടെ ഭാഗമായി സംസ്ഥാനത്തെ ഉന്നത സംഘം ഗുജറാത്ത് സന്ദർശിച്ച് സംസ്ഥാന സർക്കാറിന് ശിപാർശ നൽകിയിരുന്നു. കേന്ദ്ര അംഗീകാരമുള്ള സ്വകാര്യ സർവേ ഏജൻസികളെകൊണ്ട് സർവേ പൂർത്തിയാക്കാനും അന്തിമ അംഗീകാരവും പരാതി പരിഹാരത്തിനുള്ള ചുമതലയും സർവേ വകുപ്പിൽ നിലനിർത്താനുമാണ് പ്രധാന ശിപാർശയെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിൽ വ്യക്തമാക്കി. പ്രോജക്ട് മാനേജ്മെൻറ് കൺസൽട്ടൻസിയെ ചുമതലപ്പെടുത്താനും പുതിയ സർവേ അതിരടയാള നിയമവും സർവേ മാന്വലും തയാറാക്കാനും ഇതോടൊപ്പം ശിപാർശ ചെയ്തിരുന്നു. ഇക്കാര്യങ്ങൾ വിലയിരുത്തിയാണ് വാലിഡേഷൻ ജോലികൾ പൂർണമായും സർവേ വകുപ്പിൽ നിക്ഷിപ്തമാക്കി, അംഗീകൃത ഏജൻസികളെകൊണ്ട് ഡിജിറ്റൽ സർവേ ആരംഭിക്കാനും സർക്കാർ തത്വത്തിൽ തീരുമാനിച്ചത്.1883ൽ ആരംഭിച്ച് 1911ൽ പൂർത്തിയാക്കിയ സർവേ സെറ്റിൽമെൻറ് രേഖകളാണിപ്പോഴും. സംസ്ഥാനം രൂപവത്കരണത്തിന് ശേഷമുണ്ടായ ഭൂക്രയവിക്രയവും പോക്കുവരവും പ്രതിഫലിക്കുന്ന നവീകരണം ഈ രേഖകളിൽ വരുത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് റീസർവേ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.