ബി.എഡ് ഘടനമാറ്റം ചർച്ചകൾക്ക് വിധേയമാക്കണം -എസ്.എഫ്.സി.ടി.എസ്.എ വള്ളിക്കുന്ന്: കേരളത്തിലെ ബി.എഡ് പഠനം ബിരുദത്തോടൊപ്പം സംയോജിതമായി നടത്താനുള്ള നീക്കം കൂടുതൽ പഠനത്തിന് വിധേയമാക്കണമെന്ന് സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ട്രെയിനിങ് കോളജ് അധ്യാപകരുടെ കൺെവൻഷൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷം സ്ഥാപനങ്ങളിലും ബിരുദ-ബിരുദാനന്തര സൗകര്യങ്ങളില്ലാത്തതിനാൽ മാറ്റം കൂടുതൽ സങ്കീർണമാകുമെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. സംഘടന സംസ്ഥാന ജോ. സെക്രട്ടറി കെ.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഇ.എൻ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ബൈജു അയ്യപ്പൻ, ഡോ. പി.കെ. അബൂബക്കർ, ഡോ. കെ. ബഷീർ, അജിത് കെ. ഗോപാൽ, പി.എം. സദാനന്ദൻ, ശീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.