വള്ളിക്കുന്ന്: ഗവ. എൽ.പി സ്കൂളിലെ ഏപ്രിൽ ഒന്നിന് നടക്കും.1921ൽ ഒലിപ്രം കടവ് റോഡിലെ ശോഭന ജങ്ഷനടുത്ത് എഴുത്തുപള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ മൂന്ന് വർഷത്തിന് ശേഷമാണ് ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറി മാപ്പിള എലിമെൻററി ബോർഡ് സ്കൂൾ ആയത്. പ്രദേശത്തെ 2000ത്തിനടുത്ത് കുട്ടികൾ ഇക്കാലത്തിനിടെ ഇവിടെനിന്ന് പഠിച്ചിറങ്ങി. ഞായറാഴ്ച രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. പ്രായഭേദമന്യേ മുഴുവൻ ആളുകളും അണിനിരന്നുള്ള അസംബ്ലിയും ഉണ്ടാവും. മിമിക്രി ആർട്ടിസ്റ്റ് ചെമ്പൻ അശ്റഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്കൂളിലെ പൂർവാധ്യാപകരെ ആദരിക്കും. പൂർവ വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.