സ്‌കൂൾ കെട്ടിടം ശിലാസ്ഥാപനം നാളെ

വേങ്ങര: കണ്ണമംഗലം എടക്കാപ്പറമ്പ് എ.യു.പി സ്‌കൂൾ പുതിയ കെട്ടിട സമുച്ചയത്തി​െൻറ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 11ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അൽ അബീർ ഗ്രൂപ് നിർമിച്ചുനൽകുന്ന സ്മാർട്ട് ക്ലാസ്റൂം കം ഡിജിറ്റൽ ലൈബ്രറിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. 1976ൽ പ്രവർത്തനമാരംഭിച്ച സ്‌കൂളി​െൻറ ചരിത്രത്തിലെ നാഴികക്കല്ലായേക്കാവുന്ന പരിപാടിയിൽ കെ.എൻ.എ. ഖാദർ എം.എൽ.എ, എ.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിക്കും. വിശിഷ്ടാതിഥിയായി കാഞ്ചനമാലയും പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്കൂൾ പി.ടി.എ പ്രസിഡൻറ് ഇ.കെ. ഖാദർ ബാബു, എ.കെ. ശുകൂർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.