ഓശാന തിരുനാൾ ആചരിച്ചു

കരുവാരകുണ്ട്: കരുവാരകുണ്ട് സ​െൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഓശാന തിരുനാൾ ആചരണത്തിന് വികാരി ഫാ. സക്കറിയ മർക്കോസ് കാർമികത്വം വഹിച്ചു. കണ്ണത്ത് തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ കുർബാന, കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം എന്നിവ നടന്നു. ഫൊറോന വികാരി ഫാ. ഡൊമിനിക് തൂങ്കുഴി കാർമികത്വം വഹിച്ചു. കൽകുണ്ട് സ​െൻറ് മേരീസ് പള്ളിയിൽ ഫാ. ഫ്രാൻസിസ് നടുവത്തേട്ടും വീട്ടിക്കുന്ന് സ​െൻറ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഫാ. എൽദോ കാരിക്കൊമ്പിലും കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.