കരുവാരകുണ്ട്: ഭാഗ്യത്തിെൻറ തലനാരിഴയിൽ നോക്കൗട്ട് റൗണ്ടിലെത്തിയ അർജൻറീനക്ക് ഫൈനൽ ബർത്ത് നൽകി ഐഡിയലിലെ കുരുന്ന് ഫാൻസുകൾ. ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ കരുവാരകുണ്ട് ഐഡിയൽ സ്കൂൾ വിദ്യാർഥികളൊരുക്കിയ പ്രതീകാത്മക പോരാട്ടത്തിലാണ് നെയ്മർ പടക്കെതിരെ മെസ്സിയും കൂട്ടരും ആധിപത്യം നേടിയത്. രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ഇരു ടീമുകളുടേയും ജഴ്സിയണിഞ്ഞ് ഇറങ്ങിയ മൽസരത്തിന് ആവേശമേകാൻ അധ്യാപകരുമുണ്ടായിരുന്നു. ലോകകപ്പ് വിശേഷങ്ങളുടെ കൊളാഷ്, പ്രവചനമത്സരം എന്നിവയും ഒരുക്കി. Photo....ടീമംഗങ്ങളെ അധ്യാപകർ പരിചയപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.