മുട്ടഗ്രാമം പദ്ധതി ഒന്നാംഘട്ടത്തിന്​ തുടക്കം

പൂക്കോട്ടുംപാടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് അമരമ്പലം യൂനിറ്റി​െൻറ വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിയായ മുട്ടഗ്രാമത്തി​െൻറ ഒന്നാംഘട്ട വിതരണം നടത്തി. എടക്കര അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെയും അമരമ്പലം ട്രേഡേഴ്സ് സഹകരണ സംഘത്തി​െൻറയും ധനസഹായത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. പൂക്കോട്ടുംപാടം വ്യാപാരഭവനിൽ വനിത വിങ് സംസ്ഥാന വൈസ് പ്രസിഡൻറ് ഗീത കടമ്പത്ത്‌ പദ്ധതി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് റജുന പുലത്ത്‌ അധ്യക്ഷത വഹിച്ചു. ആദ്യ ഘട്ടത്തിൽ 16 പേർക്ക് 500 മുട്ടക്കോഴികൾ, കൂട്, തീറ്റ, മെഡിക്കൽ കിറ്റ്, ഇൻഷുറൻസ് പരിരക്ഷ എന്നിവയടക്കമാണ് വിതരണം ചെയ്തത്. വായ്‌പ സൗകര്യം അമരമ്പലം ട്രേഡേഴ്സ് സഹകരണ സംഘത്തിലൂടെയാണ് നൽകുന്നത്. കെ.വി.വി.എസ് ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് പദ്ധതി വിശദീകരിച്ചു. സൂപ്പർവൈസർ പി. ഹസീന, ഭാരവാഹികളായ ഹബീബ കാഞ്ഞിരംപാറ, പി. ജാസ്മിൻ, ടി.കെ. മുകുന്ദൻ, എൻ. അബ്ദുൽ മജീദ്, ട്രേഡേഴ്സ് സഹകരണസംഘം സെക്രട്ടറി എം. അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു. ഫോട്ടോ ppm1: അമരമ്പലത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് നടപ്പാക്കുന്ന മുട്ടഗ്രാമം പദ്ധതിയുടെ ഭാഗമായി കോഴിവളര്‍ത്തല്‍ അനുബന്ധ ഉപകരണങ്ങള്‍ നല്‍കിയപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.