പച്ചാട്ടിരി സ്‌കൂളില്‍ ഇനി പഠനം ഹൈടെക്ക്

വെട്ടം: പച്ചാട്ടിരി പി.എ.എന്‍.എം.എസ്.എ.യു.പി സ്‌കൂളിൽ ഓള്‍ഡ് സ്റ്റുഡൻറ്സ് അസോസിയേഷന്‍ ഹൈടെക്ക് ആക്കിയ ക്ലാസ്മുറികളുടെ ഉദ്ഘാടനം വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. മെഹറുന്നീസ നിര്‍വഹിച്ചു. സ്മാര്‍ട്ട് ടി.വി, റേഡിയോ എന്നിവയിലൂടെയുള്ള പഠനം കുട്ടികള്‍ക്ക് തികച്ചും നവ്യാനുഭവമായി. പെയിൻറിങ്, വയറിങ്, വൈറ്റ്വാഷ് തുടങ്ങിയ ജോലികള്‍ തികച്ചും സേവനമായാണ് പൂർവവിദ്യാർഥികള്‍ നിർവഹിച്ചത്. കര്‍മമേഖലയില്‍ കഴിവ് തെളിയിച്ച റിയാസ് കോട്ടേക്കാട്ടില്‍, പരിയാപുരത്ത് സുരേഷ്, കൃഷ്ണന്‍ പച്ചാട്ടിരി എന്നിവരെ ആദരിച്ചു. വിദ്യാർഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്തംഗം പി.പി. രജനി, എച്ച്.എം രാജേഷ്, ഒ.എസ്.എ പ്രസിഡൻറ് നവയുഗ് മുരളി, സെക്രട്ടറി സി.പി. രാജീവ്, പി.ടി.എ പ്രസിഡൻറ് അലിക്കുട്ടി, വെട്ടം ഗ്രാമീണ ബാങ്ക് മാനേജര്‍, അമ്പാടി ശ്രീനിവാസന്‍, ഷമീമ ടീച്ചര്‍, കരുണാകരന്‍ മാസ്റ്റര്‍, മുഹമ്മദ് കുട്ടി, വറൈറ്റി അര്‍ഫക്ക്, സതീശൻ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. photo: tir mw1 പച്ചാട്ടിരി പി.എ.എൻ.എം യു.പി സ്കൂൾ ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.പി. മെഹറുന്നീസ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.