കോട്ടക്കൽ: പറപ്പൂർ പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. നാലുപേർ മന്തുരോഗ വാഹികളെന്ന് പരിശോധനഫലം. റിപ്പോർട്ട് ലഭിച്ചതോടെ ഇവർക്കായുള്ള ചികിത്സയാരംഭിച്ചു. കഴിഞ്ഞ മാസം 24ന് പൊട്ടിപ്പാറയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. ഇതിലൂടെയാണ് രോഗവിവരമറിഞ്ഞത്. 30ഓളം പേരാണ് സ്ക്രീനിങ്ങിൽ പങ്കെടുത്തത്. നാലുപേർക്ക് ലക്ഷണങ്ങൾ കണ്ടെത്തിയതോടെ രക്തസാമ്പിളുകൾ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിലേക്ക് പരിശോധനക്കയക്കുകയായിരുന്നു. ഒരു ഭാഗത്തെ മാത്രം നാലുപേരിൽ രോഗം കണ്ടെത്തിയത് ആശങ്ക പരത്തുന്നുവെന്ന് ഹെൽത്ത് ഇൻസ്പെകർ ഇ. പ്രദീപും ജെ.എച്ച്.ഐ എസ്. ഹരികുമാറും പറഞ്ഞു. രോഗബാധിതരിൽ മൂന്ന് പേർ യു.പി ബനാറസ് സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. രണ്ട് വർഷം മുൻപ് ഇരിങ്ങല്ലൂരിൽ ബംഗാൾ സ്വദേശിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾക്ക് ഒരു വർഷത്തെ ചികിത്സ നിർദേശിച്ചിരുന്നു. നാലു മാസത്തിനു ശേഷം ഇയാൾ നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്. ഇത്തരത്തിൽ വിവിധ രോഗലക്ഷണങ്ങൾ ഉള്ളവരാണ് ഇതര സംസ്ഥാന തൊഴിലാളികളെന്നാണ് കണ്ടെത്തൽ. വ്യക്തമായ വിവരങ്ങൾ ശേഖരിക്കാതെയാണ് പല കെട്ടിട, ക്വാർട്ടേഴ്സ് ഉടമകൾ ഇവരെ താമസിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.