എടപ്പാള്‍: നിയന്ത്രണംവിട്ട ലോറി തട്ടുകടയിലേക്ക് പാഞ്ഞ് കയറി ഒരാള്‍ക്ക് പരിക്കേറ്റു. സംസ്ഥാനപാതയിലെ നടുവടത്ത് ചൊവ്വാഴ്ച പുലര്‍ച്ച ഒന്നിനാണ് അപകടം. പരിക്കേറ്റ തട്ടുകട നടത്തിപ്പുകാരൻ നടുവട്ടം സ്വദേശി ജ്യോതിബാസിനെ (37) ശുകപുരം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നടുവട്ടം സെൻററില്‍ എൻജിന്‍ തകരാറിനേ തുടര്‍ന്ന് ലോറി നിര്‍ത്തിയിട്ടിരുന്നു. ഈ ലോറി ഒരുസംഘം യുവാക്കള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പിറകിലേക്ക് തള്ളുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട ലോറി വേഗത്തില്‍ വന്നത്. പിറകിലേക്ക് വാഹനം വരുന്നത് കണ്ട് ഞൊടിയിടയില്‍ വെട്ടിച്ചതോടെയാണ് ലോറി നിയന്ത്രണംവിട്ട് തട്ടുകടയിലേക്ക് പാഞ്ഞ് കയറിയത്. അപകടസമയത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ ആരുമില്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.