അനധികൃത പാർക്കിങ്​: അരീക്കോട്​ ടൗണിൽ ഗതാഗതക്കുരുക്ക്​ രൂക്ഷം

അരീക്കോട്: അരീക്കോട്-വാഴക്കാട് റോഡ് ജങ്ഷൻ മുതൽ എസ്.ബി.ഐ ബാങ്കിന് മുൻവശം വരെ അനധികൃത വാഹന പാർക്കിങ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഒരു മാസമായി ഗതാഗതക്കുരുക്കാണ്. ഇരു വശങ്ങളിലുമായി തലങ്ങും വിലങ്ങുമാണ് വാഹനങ്ങൾ നിർത്തുന്നത്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ താഴത്തങ്ങാടി പാലം മുതൽ ടൗൺ വരെ റോഡ് വീതി കൂട്ടിയിരുന്നു. വൈകീട്ട് വിദ്യാലയങ്ങൾ വിട്ട് ആയിരത്തിലേറെ വിദ്യാർഥികൾകൂടി റോഡിലിറങ്ങുന്നതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഇരട്ടിയാകും. വാഹന പാർക്കിങ് റോഡിന് ഒരു വശത്ത് മാത്രമാക്കിയാൽ ഒരു പരിധി വരെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. photo: അനധികൃത പാർക്കിങ് മൂലം ഗതാഗതക്കുരുക്കിലായ അരീക്കോട് പട്ടണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.