ബാലവേല കൂടുതൽ എറണാകുളത്ത്​; കുറവ്​ ആലപ്പുഴയിലും കാസർകോടും

മലപ്പുറം: ബാലവേല പ്രകാരം സംസ്ഥാനത്ത് കൂടുതൽ കേസുകൾ എറണാകുളത്ത്. കാസർകോടും ആലപ്പുഴയിലുമാണ് എണ്ണം കുറവ്. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വെരയുള്ള ചൈൽഡ്ലൈൻ കണക്ക് പ്രകാരം 39 കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തത്. ആലപ്പുഴയിലും കാസർകോടും രണ്ട് വീതം കേസുകളും കണ്ണൂരിൽ മൂന്ന് എണ്ണവുമാണ് രജിസ്റ്റർ ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾ ഏറെയുള്ളതാണ് എറണാകുളത്ത് കേസുകൾ വർധിക്കാൻ കാരണം. 22 കേസുകളോടെ ഇടുക്കിയാണ് രണ്ടാമത്. ആെക 155 കേസുകളാണ് ഇക്കാലയളവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. യഥാർഥ കണക്ക് ഇതിലുമേറെയാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ബാലവേല കുറഞ്ഞിട്ടുണ്ടെങ്കിലും കേസ് നടപടികൾ മെല്ലെപ്പോക്കിലാണ്. കേസുകൾ കോടതിയിലെത്തിയാൽ കുട്ടികൾ മൊഴിമാറ്റി പറയുന്നതോടെ കുറ്റക്കാരായവർ ഉൗരിപ്പോകും. കെട്ടിട നിർമാണം, ഹോട്ടൽ, സർക്കസ്, വർക്ഷോപ്പുകൾ, േറാഡരികിലെ ഭക്ഷണ-പാനീയ വിൽപന എന്നീ മേഖലകളിലാണ് സംസ്ഥാനത്ത് കൂടുതൽ ബാലവേല റിപ്പോർട്ട് ചെയ്തത്. ബാലവേല ചെയ്യിച്ചതായി തെളിഞ്ഞാൽ ബാലേവല നിരോധന നിയമ പ്രകാരം ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷയും 20,000 മുതൽ 50,000 വരെ പിഴയും ലഭിക്കും. 2015ലെ ബാലനീതി നിയമപ്രകാരം കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് അഞ്ച് വർഷംവരെ തടവും ലക്ഷം രൂപവരെ പിഴയും ലഭിക്കും. ബാലവേല കണ്ടെത്തിയാൽ അതത് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റുകൾ, ചൈൽഡ് ലൈൻ, പൊലീസ് സ്റ്റേഷൻ, ലേബർ ഒാഫിസ് എന്നിവിടങ്ങളിൽ വിവരമറിയിക്കാം. ബാലവേല ശ്രദ്ധയിൽപെട്ടാൽ ചൈൽഡ്ലൈ​െൻറ 1098 എന്ന ഫോൺ നമ്പറിൽ അറിയിക്കാം. ജില്ല കേസുകളുടെ എണ്ണം തിരുവനന്തപുരം 9 കൊല്ലം 5 ആലപ്പുഴ 2 പത്തനംതിട്ട 9 കോട്ടയം 8 ഇടുക്കി 22 എറണാകുളം 39 തൃശൂർ 17 പാലക്കാട് 7 മലപ്പുറം 8 കോഴിക്കോട് 5 വയനാട് 19 കണ്ണൂർ 3 കാസർകോട് 2 ആകെ 155
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.