പാലക്കാട്: കേരളത്തിെൻറ സമഗ്ര റെയിൽവേ വികസനത്തിന് ആവശ്യമായ പദ്ധതികൾക്ക് അംഗീകാരം നൽകി തൊഴിൽസാധ്യത വർധിപ്പിക്കുക, തൊഴിലാളികൾക്ക് പി.എഫ്, ഇ.എസ്.ഐ, അപകട ഇൻഷുറൻസ്, ക്ഷേമപെൻഷൻ എന്നിവ ഏർപ്പെടുത്തുക, കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് റെയിൽവേ കൺസ്ട്രക്ഷൻ ലേബർ യൂനിയൻ പ്രവർത്തകർ (ആർ.സി.എൽ.യു) പാലക്കാട് ജങ്ഷൻ റയിൽവേ സ്റ്റേഷനിലേക്ക് നടത്തി. ഒലവക്കോട് ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് റയിൽവേ സ്റ്റേഷനുമുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും യൂനിയൻ സംസ്ഥാന പ്രസിഡൻറുമായ ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് യൂനിറ്റ് സെക്രട്ടറി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസിനെ പഴി പറയാൻ എം.പിക്ക് അവകാശമില്ല -വി.കെ. ശ്രീകണ്ഠൻ പാലക്കാട്: കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത കോണ്‍ഗ്രസിനെ പഴിപറയാന്‍ എം.ബി. രാജേഷ് എം.പിക്ക് അവകാശമില്ലെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍. പദ്ധതി പ്രഖ്യാപിച്ചപ്പോഴും തറക്കല്ലിട്ടപ്പോഴും പിതൃത്വം ഏറ്റെടുത്ത് ഫ്ലക്‌സ് ബോര്‍ഡുകള്‍ നിരത്തി വോട്ട് പിടിച്ചവരാണ് സി.പി.എമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി പ്രസിഡൻറ് അമിത്ഷാ പുതുശ്ശേരിയില്‍വന്ന് കോച്ച്ഫാക്ടറിയും 10,000 പേര്‍ക്ക് തൊഴിലും ടൗണ്‍ഷിപ്പും വാഗ്ദാനം ചെയ്തു. പിന്നീട് അധികാരത്തിലെത്തിയപ്പോൾ എല്ലാം മറന്നു. ബജറ്റില്‍ തുച്ഛമായ തുക വകയിരുത്തി കേരളത്തെ കബളിപ്പിച്ചു. ഇതിനിടക്ക് കേന്ദ്ര പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി (സെയില്‍) സഹകരിച്ച് പദ്ധതി കൊണ്ടുവരുമെന്ന് എം.ബി. രാജേഷ് വാഗ്ദാനം ചെയ്തു. എന്നാല്‍ പി.പി.പി മാതൃകയില്‍ സെയിലിന് പദ്ധതിയില്‍ പങ്ക് വഹിക്കുവാന്‍ നിയമപരമായി കഴിയില്ലെന്ന് മുന്‍ എം.പി. കൃഷ്ണദാസ് തന്നെ രാജേഷിനെ പരസ്യമായി തിരുത്തി. തുടര്‍നാളുകളില്‍ അവർ തമ്മിലായിരുന്നു തര്‍ക്കമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വര്‍ഷം പിന്നിട്ട് 10 പേര്‍ക്ക് പോലും തൊഴിലവസരം ഉണ്ടാക്കുന്ന ഒരു പദ്ധതിപോലും കൊണ്ടുവരുവാന്‍ കഴിയാത്ത, പാലക്കാട് പൊള്ളാച്ചി ബ്രോഡ്‌ഗേജാക്കി മാറ്റിയ പാതയില്‍ പുതിയ ട്രെയിന്‍പോലും ആരംഭിക്കാത്ത എം.പിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുവേദിയില്‍ സംവാദത്തിന് തയാറാണെന്ന് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.