വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഗ്രാമസഭ കൂടാന്‍ സ്‌കൂള്‍ വിട്ടുനല്‍കാത്ത മാനേജറെ അയോഗ്യയാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറക്കി. വള്ളിക്കുന്ന് ശാസ്ത എ.എൽ.പി സ്‌കൂള്‍ മാനേജര്‍ ഉഷാദേവിയെയാണ് കെ.ഇ.ആർ നിയമ പ്രകാരം അയോഗ്യയാക്കിയത്. പരപ്പനങ്ങാടി ഉപജില്ല വിദ്യാഭ്യാസ ഓഫിസറെ താൽക്കാലിക മാനേജറായി നിയമിച്ചു. ഗ്രാമസഭ മേയ് 26ന് സ്‌കൂളില്‍ ചേരുന്നതിന് ഒമ്പതിന് സ്‌കൂള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയെങ്കിലും മാനേജറോ പ്രധാന അധ്യാപകനോ കൈപ്പറ്റിയില്ല. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ സഭ കൂടാന്‍ സ്‌കൂള്‍ വിട്ടുനല്‍കാന്‍ മാനേജറോട് ഡി.പി.ഐ നിര്‍ദേശിച്ചിരുന്നു. ഗ്രാമസഭ ജൂണ്‍ ഒമ്പതിലേക്ക് മാറ്റിയ വിവരം മാനേജറെ അറിയിക്കാനുള്ള ശ്രമവും കത്ത് കൈപ്പറ്റാത്തതിനാല്‍ സാധിച്ചില്ല. ഗുണഭോക്തക്കളെ തെരഞ്ഞെടുക്കുന്നതിന് ഗ്രാമസഭ കൂടാന്‍ മാനേജര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നടുറോഡിലാണ് കൂടിയത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കുകയും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.