പെഡഗോജി പാർക്ക്​ ഉദ്​ഘാടനം

മലപ്പുറം: കാഴ്ച, അംഗ പരിമിതരായ വിദ്യാർഥികൾക്ക് മഞ്ചേരി റോട്ടറി ക്ലബ് ടാക്റ്റിൽ പെഡഗോജി പാർക്ക് (സ്പർശനത്തോടുകൂടിയ അധ്യാപനം പാർക്ക്) ഒരുക്കി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശിവശങ്കരൻ പാർക്ക് ഉദ്ഘാടനം ചെയ്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് ഇത്തരത്തിൽ ആദ്യപാർക്കാണിത്. പഠനസഹായത്തിനും വിനോദത്തിനും പുറമെ ബുദ്ധിമാന്ദ്യമുള്ളവർക്ക് വ്യായാമ മുറകളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ജ്യാമിതീയ രൂപങ്ങൾ, അബാക്കസ്, ഭൂഗോളം, ലോകമാപ്പ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. റോട്ടറി ക്ലബ് പ്രസിഡൻറായി കെ.വി. ജോഷിയെയും സെക്രട്ടറിയായി ജോസി ജേക്കബിനെയും തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ഡോ. സുജിത്ത്, സെക്രട്ടറി ഡോ. സന്ദീപ്, കെ.വി. ജോഷി, കേരള അന്ധ വിദ്യാലയം പ്രിൻസിപ്പൽ യാസിർ, എം.എസ്. ശേഷൻ, ഖാലിദ് പുതുശ്ശേരി, ഭരത്ദാസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.