മലപ്പുറം: രാജ്യാന്തര യോഗ ദിനാചരണ ഭാഗമായി നെഹ്റു യുവകേന്ദ്ര നേതൃത്വത്തിൽ കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ സംഘടിപ്പിച്ച സമൂഹ യോഗ പരിശീലനവും ജില്ല യുവജന കൺവെൻഷനും കലക്ടർ അമിത് മിണ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ അധ്യക്ഷത വഹിച്ചു. ഇൻസ്ട്രക്ടർമാരായ പി. മോഹൻദാസ്, മിനി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വിവിധ ക്ലബ് പ്രവർത്തകർക്കൊപ്പം മലപ്പുറം ഗവ. കോളജ്, ഗവ. വനിത കോളജ്, മേൽമുറി പ്രിയദർശിനി കോളജ്, കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള എൻ.എസ്.എസ് വളൻറിയർമാരും സംബന്ധിച്ചു. ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന, യൂത്ത് കോഒാഡിനേറ്റർ കെ. കുഞ്ഞഹമ്മദ്, വി. ഉണ്ണികൃഷ്ണൻ, റിട്ട. ആയുർവേദ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. സി.വി സത്യനാഥൻ, ശുചിത്വ മിഷൻ ജില്ല േപ്രാഗ്രാം ഓഫിസർ പി.വി. ജ്യോതിഷ്, എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ മൊയ്തീൻ കുട്ടി കെ. കല്ലറ, കെ.പി.എ. ഹസീന, ടി. കൃഷ്ണപ്രിയ, പി.കെ. നാരായണൻ, പി. അസ്മാബി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ. സി.വി സത്യനാഥനെ കലക്ടർ ആദരിച്ചു. ആയുർവേദ വകുപ്പിെൻറ നേതൃത്വത്തിൽ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ നടത്തിയ യോഗദിനാചരണവും കലക്ടർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.പി. ജ്യോതിഷ്, ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ, കായികാധ്യാപകൻ പി. പ്രമോദ് എന്നിവർ സംസാരിച്ചു. വാർഡുതല ശുചീകരണം ഫലപ്രദമാക്കണം -കലക്ടർ മലപ്പുറം: ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് ഫലപ്രദമായി ഉപയോഗിക്കണമെന്ന് കലക്ടർ അമിത് മീണ. ഫണ്ട് യഥാസമയം ലഭ്യമാക്കാൻ പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർക്ക് അപേക്ഷ നൽകണമെന്ന് മെഡിക്കൽ ഓഫിസർമാരോട് കലക്ടർ നിർദേശിച്ചു. വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും വിളിച്ചുചേർത്ത മെഡിക്കൽ ഓഫിസർമാരുടേയും ഹെൽത്ത് സൂപ്പർ വൈസർമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് അടിസ്ഥാനത്തിൽ ശുചീകരണ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. േട്രാമകെയർ വളണ്ടിയർമാർ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. ഒരു വീട്ടിൽ നിന്ന് ഒരാൾ എന്ന നിലയിൽ ശുചീകരണപ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു. െഡപ്യൂട്ടി ഡയറക്ടർ (ആരോഗ്യം) ഡോ. വി. മീനാക്ഷി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ഡപ്യൂട്ടി ഡി.എം.ഒ ഡോ. ഇസ്മായിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.