തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശി രണ്ടാം വില്ലേജിലെ പട്ടയപ്രശ്നത്തിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. 1964ന് മുമ്പ് താമസക്കാരായിരുന്നുവെന്ന രേഖ പലർക്കും ഹാജരാക്കാനായില്ല. ഇൗ സാഹചര്യം കൂടി പരിഗണിച്ച് പ്രശ്നത്തിൽ തീരുമാനം എടുക്കുമെന്ന് കെ.ഡി. പ്രസേനെൻറ സബ്മിഷന് മറുപടി നൽകി. ശ്രീകൃഷ്ണപുരത്തെ ദമ്പതി വധം: പ്രതികളെ കണ്ടെത്താൻ നിർദേശം നല്‍കിയതായി മുഖ്യമന്ത്രി തിരുവനന്തപുരം: ശ്രീകൃഷ്ണപുരത്ത് ഗോപാലകൃഷ്ണനെയും ഭാര്യ അമ്മുക്കുട്ടി എന്ന തങ്കമണിെയയും വീട്ടില്‍ അതിക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സാങ്കേതിക വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി അടിയന്തരമായി പ്രതികളെ കണ്ടെത്താൻ നിർദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 185 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും പി. ഉണ്ണിയുടെ സബ്മിഷന് മറുപടി നൽകി. പരിസരങ്ങളിലെ ഇതര സംസ്ഥാനക്കാർ, സ്ഥലക്കച്ചവട ബ്രോക്കര്‍മാര്‍, കൊല്ലപ്പെട്ട ഗോപാലകൃഷ്ണനും തങ്കമണിയും ആധാരം ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്തിെൻറ ബ്രോക്കര്‍ എന്നിവരെപ്പറ്റി വിശദ അന്വേഷണം നടത്തി. വിരലടയാളങ്ങള്‍ നാഷനല്‍ ക്രൈം െറേക്കാഡ്സ് ബ്യൂറോയുടെ പരിശോധനക്ക് അയച്ചു. പ്രദേശത്തെ മുഴുവന്‍ ഫോണ്‍ വിളികളുടെയും വിവരങ്ങള്‍ പരിശോധിച്ചു. കമ്പം, തേനി, ഒട്ടൻഛത്രം എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. സംഭവദിവസം സ്ഥലത്തുനിന്ന് കാണാതായ പരിസരവാസിയെ ചോദ്യം ചെയ്തപ്പോൾ ഉത്തരങ്ങളില്‍ വൈരുധ്യമുള്ളതായി കണ്ടെത്തി. ഈ വ്യക്തിക്ക് ബന്ധമുള്ള ചെന്നൈയിലെ പണമിടപാട് സ്ഥാപനങ്ങളിലും അന്വേഷണം നടത്തിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.