നിലമ്പൂർ: ഓണത്തിെൻറ വരവറിയിച്ച് കർണാടകയിൽ പൂപ്പാടങ്ങളുടെ ഒരുക്കം തുടങ്ങി. ഓണക്കാലത്തെ വർധിച്ച ആവശ‍്യകത മനസ്സിലാക്കി ജൂൺ മുതൽ ആഗസ്റ്റ് പകുതി വരെയാണ് കർണാടകയിൽ പൂകൃഷിയുടെ വ‍്യാപനം. ഗുണ്ടൽപേട്ടിലാണ് പൂകൃഷി ധാരാളമുള്ളത്. ഗോപാൽപേട്ട്, മഥുര, മദനുണ്ടി, ബീമൻപേട്ട് എന്നിവിടങ്ങളിൽ പൂക്കാലം തുടങ്ങി. ഇവിടെ കാറ്റിനുപോലും പൂക്കളുടെ ഗന്ധമാണ്. ഗുണ്ടൽപേട്ട് മുതൽ ബേരമ്പാടിവരെ പൂക്കളുടെ വർണക്കാഴ്ച കാണായി. ഇവിടങ്ങളിൽ പീതവർണം വാരിവിതറിയുള്ള സൂര‍്യകാന്തിത്തിളക്കവും കണ്ടുതുടങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പൂപ്പാടങ്ങൾ അടുത്ത് കാണാൻ പണം നൽകണം. മിക്ക പൂപ്പാടങ്ങൾക്ക് ചുറ്റും മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ട്. ഉള്ളിലേക്ക് കടക്കാൻ ചെറിയ വഴിയുണ്ട്. ഒരാൾക്ക് പത്ത് രൂപയാണ് പണപ്പിരിവ് നടത്തുന്നത്. പണം നൽകി പ്രവേശിക്കുന്നവർക്ക് പൂപാടങ്ങൾക്കിടയിൽനിന്ന് ഫോട്ടോയെടുക്കാം. മുമ്പെങ്ങുമില്ലാത്ത പ്രവണതയാണിത്. പെരുന്നാൾ ദിനത്തിൽ ഗുണ്ടൽപേട്ടയിലെത്തിയ സഞ്ചാരികളിൽ നിന്ന് പൂകൃഷി ഉടമകൾ പണപ്പിരിവ് നടത്തി. കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണ് അധികമുണ്ടായിരുന്നത്. സൂര‍്യകാന്തി മഞ്ഞക്കൊപ്പം ഓറഞ്ചും കടും ചുവപ്പും കലർന്ന ചെണ്ടുമല്ലിയും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാൻ പോന്നതാണ്. പടം: 2- ബീമൽപേട്ടിൽ പൂപാടങ്ങൾക്ക് നടുവിൽ ഫോട്ടോയെടുക്കുന്ന മലപ്പുറത്തെ ഒരു കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.