വടക്കഞ്ചേരി: നാട്ടുകാരുടെ ഉറക്കംകെടുത്തി വടക്കഞ്ചേരിയിൽ തുടർച്ചയായി രണ്ടാംദിവസവും ബൈക്ക് മോഷണം. പൊത്തപ്പാറ പല്ലാറോഡ് ലക്ഷ്മി നിവാസിൽ ജോഷിയുടെ ബൈക്കാണ് ഞായറാഴ്ച രാത്രി മോഷണം പോയത്. പിന്നീട് ഇതേ ബൈക്ക് ഒരു കിലോമീറ്റർ അകലെ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബൈക്ക് കൊണ്ടുപോകാനാകാത്തതിനെ തുടർന്ന് തകർത്തതാണെന്നാണ് കരുതുന്നത്. ഉടമ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകി. ബൈക്ക് മോഷണം പതിവാകുന്ന വടക്കഞ്ചേരിയിൽ തുടർച്ചയായി രണ്ടാംദിവസമാണ് മോഷണം. മാണിക്കപ്പാടം കണ്ണെൻറ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കും വടക്കഞ്ചേരി ടൗണിൽ പാർക്ക് ചെയ്തിരുന്ന പ്രധാനി ധനേഷിെൻറ ബൈക്കുമാണ് ശനിയാഴ്ച കവർന്നത്. പൂട്ടിയ ഗേറ്റ് പൊളിച്ചാണ് കണ്ണെൻറ വീട്ടിലെ ബൈക്ക് മോഷ്ടിച്ചത്. ധനേഷിെൻറ ബൈക്ക് വൈകുന്നേരം അഞ്ചോടെയുമാണ് മോഷണം പോയത്. തുടർച്ചയായി ബൈക്കുകൾ മോഷ്ടിക്കപ്പെട്ട സംഭവങ്ങൾ അരങ്ങേറിയിട്ടും പ്രതികൾ കാണാമറയത്ത് തുടരുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. ദിവസങ്ങൾക്ക് മുമ്പ് മോഷണം നടത്തിയ വീട്ടിൽ വീണ്ടും മോഷണം നടത്തിയ സംഭവവും ഇവിടെ അരങ്ങേറിയിരുന്നു. മലമ്പാമ്പിനെ പിടികൂടി വടക്കഞ്ചേരി: മലമ്പാമ്പിനെ നാട്ടുകാർ പിടികൂടി. വാണിയമ്പാറ അടുക്കളപ്പാറ പാലാംപറമ്പിൽ കുട്ടപ്പെൻറ പറമ്പിൽ നിന്നുമാണ് നാട്ടുകാർ മലമ്പാമ്പിനെ പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. സ്ഥലത്തെത്തിയ പീച്ചി വനപാലകർക്ക് പാമ്പിനെ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.