പാലക്കാട്: നഗരസഭ വെണ്ണക്കര 35ാം വാർഡ് ജനകീയാസൂത്രണം പദ്ധതി വാർഡ്സഭ യോഗവും മാലിന്യനിർമാർജന ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനവും മുൻ നഗരസഭ ചെയർമാൻ എ. രാമസ്വാമി നിർവഹിച്ചു. നഗരസഭ കൗൺസിലർ എൻ. സുഭദ്ര അധ്യക്ഷത വഹിച്ചു. ജില്ല വെറ്ററിനറി സർജൻ ഡോ. ജോജു ഡേവിഡ് ബോധവത്കരണ ക്ലാസെടുത്തു. കാർ വൈദ്യുതി തൂണിൽ ഇടിച്ചു കുഴൽമന്ദം: നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു. കുഴൽമന്ദം കൊടുവായൂർ റോഡിൽ തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ മുറിഞ്ഞ് കാറിന് മുകളിൽ തൂങ്ങിനിന്നു. കാറിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഉച്ചവരെ മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടു. കൊടുവായൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.