പാലക്കാട് തിരുവനന്തപുരം: മണ്ണാർക്കാട് മണ്ഡലത്തിലെ മൂന്ന് കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കാൻ നടപടി എടുക്കുമെന്ന് മന്ത്രി മാത്യൂ ടി. തോമസ് അറിയിച്ചു. മണ്ണാർക്കാട്-തെങ്കര, അട്ടപ്പാടി എന്നീവ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. 25 ശതമാനത്തിൽ താഴെ പുരോഗതിയുള്ള പദ്ധതികൾക്ക് കേന്ദ്ര സഹായമില്ലാത്ത പ്രശ്നമുണ്ട്. അലനല്ലൂർ പദ്ധതിക്ക് കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി നൽകിയതെന്നും എൻ. ഷംസുദ്ദീെൻറ സബ്മിഷന് മറുപടി നൽകി. പാലക്കാട് ജില്ലയിൽ വരൾച്ച ദുരിതാശ്വാസ ഇൻഷുറൻസ് തുക ഉടൻ നൽകാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകുെമന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കെ.വി. വിജയദാസിെൻറ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.