മലപ്പുറം: ലോകകപ്പ് ഫുട്ബാൾ ഫൈനൽ കളിക്കുന്ന ടീമുകളെ കണ്ടെത്താൻ എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി പ്രവചന മത്സരം നടത്തും. 50 പൈസയുടെ പോസ്റ്റ് കാർഡിൽ ഒരു വശത്ത് പേരും പൂർണമായ വിലാസവും ഫോൺ നമ്പറും മറുവശത്ത് ഫൈനൽ കളിക്കുന്ന ടീമുകളുടെ പേരുകളും എഴുതി സെക്രട്ടറി/പ്രസിഡൻറ്, എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി, സി.പി.ഐ ഓഫിസ്, ഡൗൺഹിൽ പി.ഒ മലപ്പുറം 676519 എന്ന വിലാസത്തിൽ അയക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ സമ്മാനം ലഭിക്കും. എൻട്രികൾ ജൂലൈ മൂന്നിനകം ലഭിക്കണം. 25 വയസ്സിൽ താഴെയുള്ളവർക്ക് പെങ്കടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.