ജലനിരപ്പുയർന്നു; മണ്ണട്ടാംപാറ ഡാം ഷട്ടർ ഉയർത്തി

തിരൂരങ്ങാടി: മഴ ശക്തിപ്രാപിച്ച് കടലുണ്ടിപ്പുഴയിൽ ജലനിരപ്പുയർന്നതോടെ മണ്ണട്ടാംപാറ ഡാം ഷട്ടറുകൾ ഉയർത്തി. ബേപ്പൂരിൽനിന്ന് ഖലാസി സംഘമാണ് ഷട്ടർ ഉയത്തിയത്. രാവിലെ ആരംഭിച്ച പ്രവൃത്തി ഉച്ചയോടെ പൂർത്തിയായി. െറഗുലേറ്റർ കം ബ്രിഡ്ജിൽ ഒഴുക്ക് തടസ്സപ്പെട്ടതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിക്കുകയും ചെയ്തിരുന്നു. മൂന്നിയൂർ പഞ്ചായത്തിലെ മുട്ടിച്ചിറ, പരപ്പനങ്ങാടി പഞ്ചായത്തിലെ ഉള്ളണം ഭാഗങ്ങളിലാണ് വെള്ളം കയറിയത്. തുരുമ്പിച്ച മൂന്ന് ഷട്ടറുകളിൽ ഒന്നുമാത്രമാണ് നേരേത്ത ഉയർത്തിയത്. മറ്റൊരു ഷട്ടർ രണ്ടുവർഷംമുമ്പ് ഉയർത്തുന്നതിനിടെ തകർന്നുവീണതിനാൽ പകരം മണൽചാക്കുകളും തെങ്ങി​െൻറ പാളികളും ചേർത്ത് അടച്ചനിലയിലാണ്. ശക്തമായ ഒഴുക്ക് കാരണം ശേഷിക്കുന്ന മറ്റൊരു ഷട്ടർ ഉയർത്താൻ സാധിച്ചിരുന്നില്ല. ബ്രിഡ്ജിൽ കുരുങ്ങിയ വലിയ ഷട്ടർ പൊക്കണമെന്നത് നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമാണ്. െറഗുലേറ്റർ കം ബ്രിഡ്‌ജി​െൻറ തകരാർ പരിഹരിക്കാൻ സർക്കാർ 73 ലക്ഷം രൂപ അനുവദിച്ചെങ്കിലും കഴിഞ്ഞ വേനലിൽ പ്രവൃത്തികൾ നടപ്പായില്ല. അറ്റകുറ്റപ്പണിക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപയുടെ പ്രവൃത്തിയും കാത്തിരിപ്പിലാണ്. കാലപ്പഴക്കം ചെന്ന പാലത്തിൽ ആളുകൾ എത്തുന്നതിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി സൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കൃഷി അടക്കമുള്ള ആവശ്യങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന അണക്കെട്ട് വേഗത്തിൽ പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: മൂന്നിയൂർ പഞ്ചായത്തിലെ മണ്ണട്ടാംപാറ അണക്കെട്ടിൽ കുരുങ്ങിയ വലിയ ഷട്ടർ ബേപ്പൂരിൽ നിന്നെത്തിയ ഖലാസി സംഘം ഉയത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.