എ.ആർ നഗർ വില്ലേജ് ഓഫിസിലെ കസേരയും മറ്റു ഉപകരണങ്ങളും കത്തിനശിച്ച നിലയിൽ
വേങ്ങര: എ.ആർ നഗർ വില്ലേജ് ഓഫിസിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ വില്ലേജ് ഓഫിസറുടെ കസേര ഉൾപ്പെടെ ഉപകരണങ്ങൾ കത്തിനശിച്ചു. വൈദ്യുതോപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെ ഉദ്യോഗസ്ഥർ ഓഫിസ് തുറക്കുമ്പോൾ മുറിയിൽ പുകപടലങ്ങൾ നിറഞ്ഞ നിലയിലായിരുന്നു. വോൾട്ടേജ് സ്റ്റെപ് അപ്പ്, ഫർണിച്ചറുകൾ, ഫാൻ, വയറിങ്, സ്വിച്ചുകൾ തുടങ്ങിയവ കത്തിനശിച്ചു.
കമ്പ്യൂട്ടർ, ഫയലുകൾ എന്നിവ സൂക്ഷിച്ച മുറിയിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം. കെ.എസ്.ഇ.ബി അധികൃതർ, പൊലീസ് എന്നിവരെത്തി പരിശോധന നടത്തി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഫയലുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ വയറിങ് കത്തി നശിച്ചതിനാൽ ജനങ്ങൾക്ക് സേവനം നൽകുന്നതിൽ പ്രയാസമുണ്ടെന്നും വില്ലേജ് ഓഫിസർ ജഗ്ജീവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.