പാർശ്വഭിത്തി ഇടിഞ്ഞുവീണു പരപ്പനങ്ങാടി: ശക്തമായ മഴയിൽ പാലത്തിന് സമീപത്തെ പാർശ്വഭിത്തി ഇടിഞ്ഞുവീണു. ഉള്ളണം പുത്തരിക്കൽ പറക്കടവ് റോഡിലെ കുണ്ടൻകടവ് പാലത്തിന് സമീപം ആറുമീറ്ററോളം ഉയരത്തിൽ നിർമിച്ച അപ്രാച്ച് റോഡിെൻറ പാർശ്വഭിത്തിയാണ് തകർന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് തകർന്നത്. തുടർന്ന് പരപ്പനങ്ങാടി പൊലീസ് താൽക്കാലിക ബാരിക്കേഡ് നിർമിച്ച് സുരക്ഷ ഉറപ്പാക്കി. പടം. മഴയെ തുടർന്ന് മണ്ണിടിഞ്ഞ് തകർന്ന കുണ്ടംകടവ് പാലത്തിന് സമീപത്തെ പാർശ്വഭിത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.