നെടുങ്കയത്ത് മലവെള്ളത്തില്‍ ഒഴുകിയെത്തിയ കാട്ടാനകുട്ടിയെ വനപാലകര്‍ കാട്ടിലേക്കയച്ചു

കരുളായി: നെടുങ്കയത്ത് മലവെള്ള പാച്ചിലിൽ ഒഴുകിയെത്തിയ കാട്ടാന കുട്ടിയെ വനപാലകര്‍ കാട്ടിലേക്കയച്ചു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് നെടുങ്കയം കോളനിക്ക് സമീപമുള്ള പുഴയോരത്ത് ആനക്കുട്ടി വന്നടിഞ്ഞത്. ഏകദേശം ഒരു വയസ്സ് തോന്നിക്കുന്നതാണ് ആനക്കുട്ടി. കോളനിവാസികളാണ് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് വനം വകുപ്പ് അധികൃതരും കോളനിവാസികളും ചേര്‍ന്ന് കാടിനു സമീപം കണ്ട ആനക്കൂട്ടത്തിലേക്ക് ആനക്കുട്ടിയെ പറഞ്ഞയച്ചെങ്കിലും തിരികെ വരികയായിരുന്നു. വീണ്ടും ആനക്കുട്ടിയെ കാടിനുള്ളിലേക്ക് അയച്ചു. ആനക്കുട്ടി തിരിച്ചു വരുന്നുണ്ടോ എന്നറിയാന്‍ നിരീക്ഷണം നടത്തി വരികയായിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകീട്ട് വരെയും ആനക്കുട്ടി തിരിച്ചു വന്നിട്ടില്ലെന്നും രണ്ടു ദിവസം കൂടി വനമേഖലയില്‍ നിരീക്ഷണം നടത്തുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരുളായി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ. രാകേഷ്, നെടുങ്കയം, പടുക്ക ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ എന്‍. ബാബുരാജ്, കെ. സുനില്‍, അസി. വെറ്ററിനറി സര്‍ജന്‍ ഡോ. നൗഷാദ്, ബി.എഫ്.ഒമാരായ സതീഷ്‌ കുമാര്‍, കെ.പി. അനില്‍ കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.