വാളയാർ: നോമ്പുതുറക്കാൻ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മണ്ണെണ്ണ സ്റ്റൗവിൽനിന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഞ്ചിക്കോട് ചുള്ളിമട വി.വി കോളജ് റോഡിൽ ജംഷീറിെൻറ ഭാര്യ ലുബ്ന സനാഫറാണ് (24) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ചത്. ജൂൺ ഒമ്പതിന് വൈകീട്ട് ആറരയോടെയാണ് സംഭവം. പാചകത്തിനിടെ സ്റ്റൗവിൽനിന്ന് തീ ആളിക്കത്തി ഇവരുടെ ദേഹത്തേക്ക് പടരുകയായിരുന്നു. അടുക്കളയിൽനിന്ന് വീടിെൻറ മറ്റ് ഇടങ്ങളിലേക്കും തീപടർന്നെങ്കിലും അഗ്നിശമനസേനയുടെ സമയോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി. ലുബ്നക്ക് മുഖത്തും കഴുത്തിനും താഴെയുമാണ് പൊള്ളലേറ്റത്. ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.