മലപ്പുറം: സൈനിക സ്മരണികയിൽ പ്രസിദ്ധീകരിക്കുന്നതിന് ജില്ലയിലെ വിമുക്തഭടന്മാരിൽ നിന്നും അവരുടെ ആശ്രിതരിൽ നിന്നും ലേഖനകൾ, പ്രബന്ധങ്ങൾ, കവിതകൾ എന്നിവ ക്ഷണിച്ചു. താൽപര്യമുള്ളവർ ജൂൺ 25നകം ജില്ല സൈനിക വെൽഫയർ ഓഫിസിൽ എത്തിക്കണം. അവാർഡിന് അപേക്ഷ ക്ഷണിച്ചു മലപ്പുറം: കൃഷിവകുപ്പിെൻറ കീഴിലുള്ള ആത്മ പദ്ധതി പ്രകാരം 2017-18 വർഷത്തെ ജില്ല-ബ്ലോക്ക് തല അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. 'സംയോജിത കൃഷി രീതി' അവലംബിക്കുന്ന മികച്ച കർഷകർക്കാണ് അവാർഡ് നൽകുന്നത്. ജില്ലതലത്തിൽ തെരഞ്ഞെടുക്കുന്ന കർഷകന് 25,000 രൂപയും ബ്ലോക്ക് തലത്തിൽ തെരഞ്ഞെടുക്കുന്ന കർഷകന് 10,000 രൂപയുമാണ് അവാർഡ് തുക. അപേക്ഷ ജൂൺ 19നകം മലപ്പുറം ബ്ലോക്ക് പരിധിയിൽപ്പെട്ട മൊറയൂർ, പൂക്കോട്ടൂർ, പൊന്മള, ഒതുക്കുങ്ങൽ, കോഡൂർ, ആനക്കയം ഗ്രാമപഞ്ചായത്ത് കൃഷി ഭവനുകളിലും കോട്ടക്കൽ, മലപ്പുറം നഗരസഭ കൃഷിഭവനുകളിലും നൽകണം. സി.എസ്.ഡി കാൻറീൻ ഇന്നു മുതൽ വീണ്ടും മലപ്പുറം: സി.എസ്.ഡി കാൻറീൻ ഞായറാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. എല്ലാ തിങ്കളാഴ്ചകളിലും അവധി ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.