നിലമ്പൂർ: പട്ടരാക്ക കളരിക്കുന്ന് റോഡിൽ സ്വകാര്യ കമ്പനിയുടെ കേബിൾ സ്ഥാപിക്കാനായെടുത്ത കുഴി പൂർണമായി നികത്താത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പട്ടരാക്ക യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ സൂപ്രണ്ടിനെ ഉപരോധിച്ചു. മഴക്കാലമായതോടെ വാഹനങ്ങളും വഴിയാത്രക്കാരും കുഴിയിൽ അപകടത്തിൽപെടുന്നത് പതിവാണ്. കുഴികൾ ശരിയായി മൂടി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ റോഡ് ക്രമീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കൗൺസിലർമാരായ അരുമ ജയകൃഷ്ണൻ, ഗീത വിജയൻ, ലോക്കൽ കമ്മിറ്റി അംഗം ഹരിദാസ്, ജംഷീദ്, ബ്രാഞ്ച് സെക്രട്ടറി രമേശ്, പട്ടാരക്ക ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി നൗഫീഖ്, പ്രസിഡൻറ് റനീഷ്, സുബൈർ, സുജിഷ്, ജിബിൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. പടം:1- റോഡിലെ കുഴി പൂർണമായി നികത്താത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭ സൂപ്രണ്ടിനെ ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.