കലക്ടറുടെ നിർദേശത്തിന് പുല്ലുവില: പുലാമന്തോളിൽ വൈദ്യുതിക്കാലുകൾ കൈയേറി ഫ്ലക്സുകൾ

പുലാമന്തോൾ: വൈദ്യുതിക്കാലുകളിലും റോഡരികുകളിലും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കംചെയ്യണമെന്ന ജില്ല കലക്ടറുടെ നിർദേശത്തിന് പുല്ലുവില. പുലാമന്തോളിൽ ഫ്ലക്സ് ബോർഡുകൾ വീണ്ടും വൈദ്യുതിക്കാലുകൾ കൈയേറുന്നു. കഴിഞ്ഞ മാർച്ചിലാണ് വാഹനമോടിക്കുന്നവരുടെ കാഴ്ച മറക്കുന്നവിധം വൈദ്യുതിക്കാലുകളിലും റോഡരികുകളിലും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കംചെയ്യണമെന്ന് പുലാമന്തോൾ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ല കലക്ടർക്ക് പരാതി നൽകിയത്. പരാതിയെ തുടർന്ന് വൈദ്യുതിക്കാലുകളിലും റോഡരികുകളിലും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കംചെയ്യാൻ പെരിന്തൽമണ്ണ പൊതുമരാമത്ത് വകുപ്പിനും കെ.എസ്.ഇ.ബി അധികൃതർക്കും ജില്ല കലക്ടർ നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് മിക്ക ഭാഗങ്ങളിൽനിന്നും ഫ്ലക്സ് ബോർഡുകൾ നീക്കംചെയ്യുകയുണ്ടായി. എന്നാൽ, നീക്കം ചെയ്തതിനേക്കാൾ പൂർവാധികം ശക്തിയോടെയാണ് വീണ്ടും വൈദ്യുതിക്കാലുകളിൽ ഫ്ലക്സ് ബോർഡുകൾ കുടിയേറിയത്. പുലാമന്തോൾ ടൗണിലും പരിസരങ്ങളിലും അടിക്കടിയുണ്ടാവുന്ന വൈദ്യുതി തകരാറ് പരിഹരിക്കാൻ അറ്റകുറ്റപ്പണിക്കെത്തുന്ന കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതിക്കാലുകളിൽ കയറാൻ ഏറെ സാഹസപ്പെടേണ്ടി വരികയാണ്. പുലാമന്തോൾ ടൗണിൽതന്നെ ഒരു വൈദ്യുതിക്കാലിൽ മൂന്നും നാലും ഫ്ലക്സുകളാണ് ഉള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.