പരപ്പനങ്ങാടിയിൽ ചുമർ വൃത്തികേടാക്കിയ സംഭവം: പത്ത്​ ​േപർക്കെതിരെ​ കേസ്​

പരപ്പനങ്ങാടി: പുത്തൻപീടിക പഴശ്ശി നഗറിലെ ബി.ജെ.പി അനുഭാവികളുടെ വീടുകളുടെ ചുമർ സി.പി.എം ബുക്ക്ഡ് എന്ന് എഴുതി വൃത്തികേടാക്കിയ സംഭവത്തിൽ പരപ്പനങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി. പത്ത് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. ശനിയാഴ്ച പുലർച്ചയാണ് പുത്തൻപീടിക പടിഞ്ഞാറുഭാഗത്തെ തുടിശ്ശേരി വേലായുധൻ, തണ്ടാംപറമ്പത്ത് ചന്ദ്രൻ എന്നിവരുടെ വീടി​െൻറ ചുമരുകളില്‍ ചുവപ്പ് നിറത്തില്‍ 2030 വരെ ബുക്ക്‌ചെയ്ത് നക്ഷത്രം വരച്ചത്. ചന്ദ്ര​െൻറ വീടി​െൻറ ജനൽചില്ല് തകർന്നിട്ടുമുണ്ട്. ഇൗ സമയം ശക്തമായ മഴ ഉണ്ടായിരുന്നു. വൈദ്യുതി ഇല്ലാത്ത സമയം നോക്കിയാണ് ചുമരെഴുത്ത് നടത്തിയത്. വീട്ടുകാർ ഉണർന്നപ്പോഴേക്കും സംഘം ഇരുട്ടിൽ മറഞ്ഞു. വേലായുധ​െൻറ വീട് മെയിൻ റോഡിനോട് ചേർന്നും ചന്ദ്രേൻറത് ഉള്ളിലേക്ക് മാറിയുമാണ്. മേഖലയിൽ ഏതാനും ദിവസങ്ങളായി സി.പി.എം-ആർ.എസ്.എസ് സംഘർഷം നിലനിൽക്കുണ്ട്. ഇതി​െൻറ തുടർച്ചയാണ് ഈ സംഭവമെന്ന് കരുതപ്പെടുന്നു. ഏതാനും ദിവസം മുമ്പ് ഇവിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നുബുവിന് നേരെ വധശ്രമം നടന്നിരുന്നു. ഇൗ കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.