പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിൽ ഏറാന്തോട് കൃഷിഭവനു സമീപത്തെ വീട്ടിലെ കിണർ ഇടിഞ്ഞു. വട്ടക്കണ്ടത്തിൽ ലക്ഷ്മിയുടെ വീട്ടുമുറ്റത്തെ കിണറാണ് കനത്ത മഴയെ തുടർന്ന് ഉൾഭാഗങ്ങളിൽ ഇടിഞ്ഞുവീണത്. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വീടിനോടു ചേർന്ന കിണറായതിനാൽ വീടിനും ഭീഷണിയായിട്ടുണ്ട്. സംഭവമറിഞ്ഞ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവെൻറ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. വീട്ടുകാരെ തൊട്ടടുത്തുള്ള ബന്ധു ഗൃഹത്തിലേക്ക് മാറ്റി താമസിപ്പിച്ചു. ആർ.എൻ മനഴി എൻഡോവ്മെൻറ് വിതരണം ചെയ്തു പെരിന്തൽമണ്ണ: നഗരസഭ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ഏർപ്പെടുത്തിയ ആർ.എൻ മനഴി എൻഡോവ്മെൻറ് വിതരണം ചെയ്തു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 207 വിദ്യാർഥികൾക്കാണ് എൻഡോവ്മെൻറ് നൽകിയത്. എൽ.എസ്.എസ്, യു.എസ്.എസ്, എം.എം.എസ് സ്കോളർഷിപ് നേടിയ വിദ്യാർഥികൾക്കും അവാർഡ് നൽകി. നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ നിഷി അനിൽ രാജ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ എൻ.എം. മെഹറലി, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാൻ, കെ.വി. ഫൗസിയ, കിഴിശ്ശേരി മുസ്തഫ, കെ. നസീറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.