സി.പി.എമ്മിലെ ചേരിതിരിവ്്; വെട്ടിലായി എം.എൽ.എ

നിലമ്പൂർ: മണ്ഡലത്തിൽ സി.പി.എമ്മിനകത്തെ വിഭാഗീയതയിൽ വെട്ടിലായത് പി.വി. അൻവർ എം.എൽ.എ. കരുളായി, വഴിക്കടവ്, പോത്തുകല്ല്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത രൂക്ഷമാണ്. ഒരുപക്ഷത്തോടും അടുപ്പം കാണിക്കാനാവാതെ എം.എൽ.എ വെട്ടിലായിരിക്കുകയാണ്. മണ്ഡലത്തിൽ സി.പി.ഐയിലെയും സി.പി.എമ്മിലെയും ഒരുവിഭാഗത്തി‍​െൻറ പിന്തുണ ആദ‍്യം മുതലേ എം.എൽ.എക്ക് ലഭിച്ചിരുന്നില്ല. നേരത്തെ പിന്തുണ നൽകിയിരുന്ന സി.പി.എമ്മിലെ ചിലരുടെ പിന്തുണ പുതുതായി ഉടലെടുത്ത വിഭാഗീയതമൂലം നഷ്ടമാകുകയാണ്. ഇരുപക്ഷത്തെയും യോജിപ്പിക്കാൻ എം.എൽ.എ ശ്രമം നടത്തിവരുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്കുപോലും പ്രാദേശിക പാർട്ടി നേതാക്കളിൽനിന്നും മതിയായ പിന്തുണ ലഭിക്കുന്നില്ല. ഇതി‍​െൻറ അമർഷം എം.എൽ.എ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് സൂചന. നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം, മലയോരപാത എന്നിവക്ക് പ്രതിപക്ഷത്തി‍​െൻറ മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന് മാത്രമല്ല പാത അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുമുണ്ട്. ഈ സാഹചര‍്യങ്ങളിൽ പോലും എം.എൽ.എക്ക് ശക്തമായ പിന്തുണ നൽക്കാൻ പാർട്ടി മുന്നോട്ട് വരുന്നില്ലെന്നതിന് മുഖ‍്യകാരണം സി.പി.എമ്മിലെ വിഭാഗീയതയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.