(((റമദാൻ വിശേഷം))) പുണ്യമാസം അവസാന നാളുകളിലേക്ക്

മലപ്പുറം: പുണ്യം പെയ്തിറങ്ങുന്ന വിശുദ്ധ റമദാൻ മാസം വിടപറയാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി. അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ വിശ്വാസികൾ ആരാധനകളും മറ്റു സൽക്കർമങ്ങളും അധികരിപ്പിച്ച് പ്രവാചകചര്യ ആവുംവിധം ജീവിതത്തിൽ പകർത്താനുള്ള ശ്രമത്തിലാണ്. യഥാക്രമം കാരുണ്യത്തി​െൻറയും പാപമോചനത്തി​െൻറയും നാളുകളായ ആദ്യ രണ്ട് പത്തും പിന്നിട്ട ശേഷം നരകത്തിൽനിന്ന് രക്ഷതേടി പ്രാർഥനയിലാണിവർ. നരകത്തി​െൻറ വാതിലുകൾ അടക്കപ്പെടുകയും സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യുന്ന നാളുകളാണ് റമദാൻ അവസാന പത്ത്. ആയിരം മാസങ്ങളേക്കാൾ പവിത്രതയേറിയ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്നത് ഇതിലെ ഒറ്റയിട്ട രാവുകളിലാണ്. അടുത്ത തിങ്കളാഴ്ചയാണ് ലൈലത്തുൽ ഖദ്റിന് ഏറ്റവും സാധ്യതയുള്ളതെന്ന് വിശ്വസിക്കുന്ന 27ാം രാവ്. നിര്‍ബന്ധ ബാധ്യതയായ സകാത്, വരുമാനത്തി​െൻറ അളവ് കണക്കാക്കി നിശ്ചിത രീതിയില്‍തന്നെ ഓരോ വ്യക്തിയും നൽകിവരുന്നു. പള്ളികൾ കൂടുതൽ സജീവമായിട്ടുണ്ട്. തറാവീഹ് നമസ്കാരത്തിന് ധാരാളം പേരെത്തുന്നു. ഖുർആൻ പാരായണത്തിൽ മുഴുകിയാണ് പലരും പള്ളിയിൽ സമയം ചെലവഴിക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങളും സഹായ വിതരണങ്ങളും മുറക്ക് നടക്കുന്നു. റമദാൻ 29ന് വൈകീട്ട് മാസപ്പിറവി കണ്ടാൽ ജൂൺ 15നായിരിക്കും ഈദുൽ ഫിത്വ്ർ. അല്ലാത്തപക്ഷം 30 പൂർത്തിയാക്കി 16ന് പെരുന്നാൾ ആഘോഷിക്കും. റമദാനിലെ നാലാമത്തെ വെള്ളിയാഴ്ചയായ ജൂൺ എട്ടിന് ജുമുഅ ഖുതുബയിൽ ഖതീബുമാർ പുണ്യമാസത്തോട് വിടചൊല്ലും. നോമ്പ് 30 പൂർത്തിയാവുകയാണെങ്കിൽ അഞ്ചാമതൊരു വെള്ളിയാഴ്ച കൂടി ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.