നിരീക്ഷണത്തിലുള്ളവർക്ക് സ്​പെഷൽ കിറ്റുകൾ വീടുകളിൽ എത്തിച്ചുനൽകും

മലപ്പുറം: ജില്ലയിൽ നിപ വൈറസ് ആശങ്കയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പി​െൻറ നിർദേശങ്ങളോട് സഹകരിച്ച് വീടുകളിൽ കഴിയുന്നവർക്ക് ചൊവ്വാഴ്ച മുതൽ സ്പെഷൽ കിറ്റുകൾ എത്തിച്ചുനൽകുമെന്ന് ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. ഏറനാട്, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി താലൂക്കിലുള്ള 150 പേർക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. 10 കിലോ കുറുവ അരി, ഒരു കിലോ പഞ്ചസാര എന്നിവക്ക് പുറമെ മല്ലിപ്പൊടി, മുളകുപൊടി, ചായ, തുവര പരിപ്പ്, മഞ്ഞൾ, ചെറുപയർ തുടങ്ങിയവയും ഉണ്ടാകും. 200ഓളം പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇവരെ എല്ലാ ദിവസവും ആരോഗ്യ വകുപ്പ് നിരീക്ഷിച്ച് റിപ്പോർട്ട് നൽകിവരുകയാണ്. എല്ലാ ദിവസവും കലക്ടറേറ്റിൽ അവലോകനവും നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.