ചെങ്ങന്നൂര്‍ തോല്‍വി ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും

മലപ്പുറം: ചെങ്ങന്നൂര്‍ നിയമസഭ ഉപെതരഞ്ഞെടുപ്പിലെ യു.ഡി.എഫ് തോല്‍വി ജൂൺ 23ന് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തന സമിതി യോഗം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു‍. പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയെ വിജയിപ്പിക്കുക എന്നത് പലവട്ടം കേരളം കണ്ടതാണെന്നും ഇതു വെച്ച് യു.ഡി.എഫി​െൻറ രാഷ്ട്രീയഭാവി ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എങ്കിലും തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, അബ്ദുസ്സമദ് സമദാനി, കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.