വണ്ടൂർ: മതിയായ രേഖകളില്ലാതെ പുഴമണൽ കടത്തിയ കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ പി. ചന്ദ്രനാണ് ചെറുകോട് താടിവളവിലെ വീട് നിർമാണം നടക്കുന്നിടത്ത് െവച്ച് ലോറിയടക്കം പിടിച്ചെടുത്തത്. സംഭവത്തിൽ ലോറി ഡ്രൈവർ മമ്പാട് കൂളിക്കൽ സ്വദേശി വടക്കൻ ഹൗസിൽ ജംഷീഫാണ് (27) പിടിയിലായത്. ലോറി ക്ലീനർ സിറാജ്, സഹായി കൂരാട് സ്വദേശി ഷരീഫ് തുടങ്ങിയവർ ഓടി രക്ഷപ്പെട്ടു. മമ്പാട് ഇപ്പൂട്ടിക്കൽ കടവിൽ നിന്നാണ് പ്രതികൾ മണൽ എത്തിച്ചത്. പ്രതികൾക്കെതിരെ കളവ്, നദീതട സംരക്ഷണം, പുഴ മണൽ കടത്തൽ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ജംഷീഫിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. wdr manal jamsheef (27)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.