വാഴക്കാട്: പനി പടരുന്ന സാഹചര്യത്തില്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് ശുചിത്വ-ആരോഗ്യ പഞ്ചായത്ത് തല സമിതി യോഗം ചേര്‍ന്നു. സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിലെ പരിസര ശുചീകരണം, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ശുചിത്വ പരിശോധന എന്നിവ നടത്തും. വൈസ് പ്രസിഡൻറ് ജൈസല്‍ എളമരം അധ്യക്ഷത വഹിച്ചു. ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനുരാജ്, പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യശോദ മപ്രം, കമ്മിറ്റി അംഗങ്ങളായ കെ.എം.എ. റഹ്മാന്‍, കെ. അലി, എം.പി. അബ്ദുല്ല, സി. ഭാസ്‌കരന്‍, അല്‍ ജമാല്‍ അബ്ദുല്‍ നാസര്‍, പഞ്ചമം നാരായണന്‍, ശുക്കൂര്‍ വാഴക്കാട്, സദാശിവന്‍ മപ്രം, റസാഖ്, മച്ചിങ്ങല്‍ ഇസ്മായില്‍, പഞ്ചായത്ത് സീനിയര്‍ യു.ഡി ക്ലര്‍ക്ക് എം.എസ്. മൂസത് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.