പരപ്പനങ്ങാടി: മർകസ് നേതൃത്വത്തിൽ രാജ്യത്തെ നൂറു ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ദക്ഷിണേന്ത്യയിൽ നടപ്പാക്കുന്ന സാമൂഹിക മുന്നേറ്റ പരിപാടികളുടെ രണ്ടാംഘട്ട വിതരണം പരപ്പനങ്ങാടി ഒട്ടുങ്ങൽ ബീച്ചിൽ നടന്നു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. പിന്നാക്കം നിൽക്കുന്ന കടലോര മേഖലകളും കോളനികളും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബോട്ട്, ടൈലറിങ് മെഷീൻ, പശു, മുച്ചക്ര വാഹനം എന്നിവ വിതരണം ചെയ്തു. ആർ.സി.എഫ്.ഐ റീജനൽ മാനേജർ റഷീദ് പുന്നശ്ശേരി, പ്രോജക്ട് കോഒാഡിനേറ്റർ യൂസുഫ് നൂറാനി, മുൻസിപ്പൽ വൈസ് ചെയർമാൻ എച്ച്. ഹനീഫ, കൗൺസിലർമാരായ ദേവൻ ആലുങ്ങൽ, കെ.പി.എം. കോയ, ഷിഫ അശറഫ്, കെ.സി. അലി, സയ്യിദ് ജസീൽ സഖാഫി ഇർഫാനി, മുഹ്‌സിൻ തങ്ങൾ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: മർകസ് മിഷൻ സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി ഒട്ടുങ്ങൽ ബീച്ചിൽ നടന്ന ബോട്ടുവിതരണം ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.