അപേക്ഷ ക്ഷണിച്ചു

മലപ്പുറം: കേന്ദ്ര സർക്കാർ പാർപ്പിട ദാരിദ്ര്യനിർമാർജന മന്ത്രാലയത്തി​െൻറ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന മിഷൻ സൗജന്യ കോഴ്സുകളിലേക്ക് . മലപ്പുറം നഗരസഭ പരിധിയിലുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നോൺ റെസിഡൻഷ്യൽ കോഴ്സുകളിലേക്ക് ചേരുന്നവർക്ക് യാത്രാബത്തയും റെസിഡൻഷ്യൽ കോഴ്സുകളിൽ താമസ സൗകര്യവും ഭക്ഷണവും സൗജന്യമായി ലഭിക്കും. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരത്തോടെയുള്ള സർട്ടിഫിക്കറ്റും സ്വകാര്യ മേഖലയിൽ ജോലിയും ഉറപ്പാക്കും. നഗരസഭകളിൽ സ്ഥിരതാമസമുള്ള, 50,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് അവസരം. വിവിധ കോഴ്സുകളെക്കുറിച്ച് അവബോധം നൽകുന്നതിനായി ജൂൺ നാലിന് രാവിലെ 10ന് മലപ്പുറം നഗരസഭ ബസ്സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ആധാർ കാർഡ്, റേഷൻകാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ക്യാമ്പിന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.