നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടം മേഖലയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ചെമ്മാട് സ്വദേശി സലീം ഹാജിയുടെ പറമ്പില്‍ മുണ്ടക്കയം സ്വദേശി ഉണ്ണി പാട്ടകൃഷി നടത്തുന്ന 26 ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. ഞാലിപ്പൂവന്‍, പൂവന്‍ ഇനങ്ങളില്‍പ്പെട്ട കുലച്ച വാഴകളും രണ്ടുവര്‍ഷം പ്രായമുള്ള 600ഓളം റബര്‍ മരങ്ങളുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഈ ഭാഗത്ത് കാട്ടാനക്കൂട്ടം തമ്പടിക്കുകയാണ്. രാത്രി നിലമ്പൂര്‍-നായാടംപൊയില്‍ മലയോരപാതയായ എച്ച് ബ്ലോക്കിലാണ് ആനക്കൂട്ടം വിലസുന്നത്. പന്തീരായിരം വനമേഖലയില്‍നിന്നാണ് കാട്ടാനക്കൂട്ടം എത്തുന്നത്. ലക്ഷങ്ങള്‍ മുടക്കി കൃഷിചെയ്ത വാഴത്തോട്ടമാണ് നശിപ്പിച്ചത്. **പടം- കാട്ടാനകള്‍ നശിപ്പിച്ച വാഴ കൃഷി nbr kattana nashipicaha krishi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.