മലപ്പുറം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തുന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റിെൻറ ജില്ലതല മത്സരത്തിൽ മങ്കട, കുറ്റിപ്പുറം ഉപജില്ലകൾ ജേതാക്കളായി. പതിനേഴ് ഉപജില്ലകളിൽ നിന്നായി 136 കുട്ടികൾ പങ്കെടുത്തു. കോട്ടക്കൽ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി സമ്മാനദാനം നിർവഹിച്ചു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ഇബ്രാഹീം മൂതൂർ, എ. മുഹമ്മദ്, ടി.പി. അബ്ദുൽ ഹഖ്, എസ്.എ. റസാഖ്, ഷാഹുൽ ഹമീദ് മേൽമുറി, ടി.സി. അബ്ദുൽ ലത്തീഫ്, എം.പി. ഫസൽ, സി.പി. മുഹമ്മദ് കുട്ടി, ഹുസൈൻ പാറൽ, സി.എച്ച്. ഫാറൂഖ്, സി.എം. മിസ്അബ്, റഷീദ് ഉഗ്രപുരം, പി. അബ്ദുൽ അലി എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലെ മത്സര വിജയികളുടെ പേരും വിവരങ്ങളും ചുവടെ. എൽ.പി: ടി. അമാന ഫാത്തിമ (ജി.യു.പി.എസ് എരഞ്ഞിമങ്ങാട്), എം.പി. മുഹമ്മദ് ബാസിം (എ.എം.യു.പി.എസ് വെട്ടത്തൂർ), ടി.കെ. മുഹമ്മദ് ഇർഫാൻ (എ.എം.എൽ.പി.എസ് കോഴിച്ചെന). യു.പി: എൻ. മുബീൻ (എം.പി.യു.പി.എസ് വടക്കാങ്ങര), അഹ്ദ ടി. ബഷീർ (എ.എം.യു.പി.എസ് പുത്തൂർ പള്ളിക്കൽ), ഐ.പി. റാനിയ (എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽ പറമ്പ്). ഹൈസ്കൂൾ: വി.പി. മുഹമ്മദ് ഫവാസ് (ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടി), ടി. അബ്ദുൽ ഹാദി (എ.എം.എച്ച്.എസ് തിരൂർക്കാട്), മുഹമ്മദ് നസീം (പി.ടി.എം.എച്ച്.എസ്.എസ് താഴെക്കോട്). ഹയർ സെക്കൻഡറി: കെ.പി. മുഹമ്മദ് സഹീദ് (എം.എച്ച്.എസ്.എസ് ആതവനാട്), ടി. ഹിസാന തസ്നിം (സി.എച്ച്.എസ്.എസ് കുറുമ്പത്തൂർ), ടി.ടി. നജ നൗഫ (സി.എച്ച്.എസ്.എസ് അടക്കാകുണ്ട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.