മേൽക്കൂര കാറ്റെടുത്തു; ചോർന്നൊലിക്കുന്ന വീട്ടിൽ സഹായം കാത്ത്​ കാർത്യായനി

ഷൊർണൂർ: ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നതോടെ ചോർന്നൊലിക്കുന്ന വീട്ടിൽ ദുരിതംപേറി വയോധിക. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയോടൊപ്പമുണ്ടായ കാറ്റിലാണ് കയിലിയാട് കൊഴിഞ്ഞുള്ളിത്തൊടി കാർത്യായനിയുടെ വീട് തകർന്നത്. ഓട് മേഞ്ഞ വീടി​െൻറ മേൽക്കൂര മൊത്തം കാറ്റിൽ പാറിപ്പോവുകയായിരുന്നു. 20 വർഷം മുമ്പ് മാതാപിതാക്കൾ മരിച്ച കാർത്യായനി തനിച്ചാണ് പഴയ വീട്ടിൽ താമസിക്കുന്നത്. അവിവാഹിതയായ ഇവരുടെ ഏക സഹോദരി കുടുംബത്തോടൊപ്പം മറ്റൊരിടത്താണ് താമസം. ചോർന്നൊലിക്കുന്ന വീട്ടിൽ നരകതുല്യമാണ് ഇവരുടെ ജീവിതം. ഭക്ഷണം പാചകം ചെയ്യാനോ, മാറാനുള്ള വസ്ത്രം ഉണക്കാനോ സാധിക്കാത്ത അവസ്ഥയാണ്. മാത്രമല്ല, മൺചുമരായതിനാൽ മഴയിൽ വീട് എപ്പോഴും നിലംപൊത്താവുന്ന സ്ഥിതിയുമാണ്. പഞ്ചായത്തധികൃതർ അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്. വീടി​െൻറ അറ്റകുറ്റപ്പണി നടത്താൻ തൊഴിലില്ലാത്ത ഇവർക്കാകില്ല. സർക്കാർ സഹായമെന്തെങ്കിലും ലഭിക്കുമ്പോഴേക്കും വീട് നിലംപൊത്തുമോയെന്ന ഭീതിയിലാണ് ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.