ജവാൻ അബ്​ദുൽ നാസറിനെ അനുസ്മരിച്ചു

കാളികാവ്: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ അബ്ദുൽ നാസറി​െൻറ ഓർമകൾ പങ്കുവെച്ച് കാളികാവ് ബസാർ സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. പൂർവ വിദ്യാർഥിയായിരുന്ന അബ്ദുൽ നാസർ 1998ലെ കാർഗിൽ വിജയദിനത്തി​െൻറ തലേദിവസമാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. വിദ്യാലയ സോഷ്യൽ സയൻസ് ക്ലബ് നേതൃത്വത്തിലായിരുന്നു ചടങ്ങ്. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. വീരജവാ​െൻറ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഒ.കെ. ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എൻ.ബി. സുരേഷ്കുമാർ സ്വാഗതവും സാമൂഹികശാസ്ത്ര ക്ലബ് കൺവീനർ മുനീർ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു. Photo.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.